
തിരുവനന്തപുരം:''ഓപ്പറേഷൻ ഹണിഡ്യൂക്സ്' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി.യിലെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്‌മെന്റ് വിഭാഗം റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. 22നു വൈകിട്ട് 6 ന് ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെ വരെ നീണ്ടു. പരിശോധനയുടെ ഭാഗമായി 68.80 ലക്ഷം രൂപ നിയമപരമായി ഈടാക്കി.
സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിലെ 41 യൂണിറ്റുകളാണ് 42 റെസ്റ്റോറന്റുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. പ്രാഥമിക കണക്കുകൾ പ്രകാരം 157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി.