പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിൽ ഭരണം നടത്തിവന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റും ഉൾപ്പെടുന്ന അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിയമത്തിന് ഇലക്ഷൻ കമ്മിഷൻ അയോഗ്യരാക്കിയതിനെ തുടർന്ന് മറ്റൊരു തിരഞ്ഞെടുപ്പിന് സാദ്ധ്യതയില്ല .എന്നാൽ പഞ്ചായത്തിന്റെ ചുമതലകൾ ഉൾപ്പെയുള്ള നടപടികളുടെ പൂർത്തീകരണത്തിനായി അധികാരികളടങ്ങുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണം തുടരാനാണ് സാദ്ധ്യത. സമിതിയിലെ 5 അംഗങ്ങളെ അയോഗ്യരാക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഇന്നലെ ഏറെ വൈകിയും പുറത്തിറങ്ങിയിട്ടില്ലാത്തതുകൊണ്ട് ഉത്തരവ് കിട്ടുന്നതുവരെ അധികാരത്തിൽ തുടരുന്നതിനും തുടർന്ന് കമ്മിഷന്റെ നടപടികൾ കാരണം ഉണ്ടാകുന്ന ഭരണ സ്‌തംഭനത്തിനെതിരെ സ്റ്റേ നേടാനുമാണ് ഭരണകക്ഷി അംഗങ്ങളുടെ തീരുമാനം.