തിരുവനന്തപുരം : യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് വൈകിട്ട് അഞ്ച് മുതൽ പാളയത്തു നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി നന്ദാവനം പഞ്ചാപുര ബേക്കറി ഫ്‌ളൈഓവർ വഴി പോകണം. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവ ആശാൻ സ്‌ക്വയർ അണ്ടർപാസേജ് പഞ്ചാപുര ബേക്കറി ഫ്‌ളൈഓവർ വഴിയും പോകണം.കിഴക്കേകോട്ട ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ് തമ്പാനൂർ പനവിള ബേക്കറി ജംഗ്ഷൻ വഴി പോകണം. ഉപരോധത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വലിയ വാഹനങ്ങൾ പാപ്പനംകോട് പള്ളിച്ചൽ, തിരുവല്ലം കോവളം, ചാക്ക ആൾസെയിന്റ്സ് റോഡുകളുടെ വശങ്ങളിൽ പാർക്ക് ചെയ്യണം. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ ഫോൺ : 04712558731, 9497930055.