vikasana-sadasu

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് വികസന സദസ് വി.ജോയി എം.എൽ.എ ഉദ്ഘാ‌ടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബേബീരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിനെ സമ്പൂർണ അതിദാരിദ്ര്യമുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനവും എം.എൽ.എ നിർവഹിച്ചു. ഹരിതകർമ്മ സേനാ പ്രവർത്തകർ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കൾ കൊണ്ടുപോകാനുള്ള പുഷ് കാർട്ട് വിതരണവും നടന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.പ്രിയദർശനി, ടി.ബേബി സുധ തുടങ്ങിയവർ പങ്കെടുത്തു.

ബി.ജെ.പി ബഹിഷ്കരിച്ചു

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ എടുത്ത് പറയത്തക്ക വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താതെ സി.പി.എം നടത്തുന്ന രാഷ്ട്രീയ പരിപാടിയാണ് വികസന സദസെന്നും ദരിദ്രരുടെ എണ്ണം പഞ്ചായത്തിൽ ദിനംപ്രതി കൂടുകയാണെന്നും ആരോപിച്ച് പഞ്ചായത്ത് വികസന സദസ് ബി.ജെ.പി ബഹിഷ്കരിച്ചു. ബി.ജെ.പി പഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു,നാവായിക്കുളം അശോകൻ,കുമാർ.ജി,അരുൺ കുമാർ,ജിഷ്ണു.എസ്.ഗോവിന്ദ് എന്നിവരാണ് വികസന സദസ് ബഹിഷ്കരിച്ചത്.