
കല്ലമ്പലം: പറക്കുളം ഗവ.എൽ.പി.എസിലെ വർണക്കൂടാരം പദ്ധതിയുടെയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നടപ്പാക്കിയ നവീകരണ പ്രവർത്തനങ്ങളുടെയും ബയോഗ്യാസ് പദ്ധതിയുടെയും ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ആർ.ശ്രീലത,സീനിയർ അസിസ്റ്റന്റ് വി.മഞ്ജുഷ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പങ്കജാക്ഷൻ,കിളിമാനൂർ ബി.പി.സി കെ.നവാസ്,കോഓർഡിനേറ്റർ കെ.ഷീബ ടീച്ചർ,എസ്.എം.സി ചെയർമാൻ അഡ്വ.എം.മുഹ്സിൻ,മുൻ പ്രഥമാദ്ധ്യാപിക എസ്.മനോജ തുടങ്ങിയവർ പങ്കെടുത്തു.