award-ettuvangunnu

കല്ലമ്പലം: സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരുജ്യോതി അദ്ധ്യാപക അവാർഡ് തോട്ടക്കാട് ഗവ.എൽ.പി.എസിലെ അദ്ധ്യാപിക ഷമീന ടീച്ചർക്ക് ലഭിച്ചു. ടീച്ചർ നേതൃത്വം നൽകുന്ന 'ഞങ്ങളുടെ ഗ്രാമം വായന ഗ്രാമം' എന്ന പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്.എസ്.സി ഇ.ആർ.ടി മികവ് സീസൺ പുരസ്കാരം, അദ്ധ്യാപനത്തിനുള്ള സംസ്ഥാനം മികവഴക് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുഗതൻ,ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ പുരസ്കാര ജേതാവ് ജിതേഷ്.ജി,ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ.അരുൺ ജി.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.