തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ "അനന്തപുരി നൂറ്റാണ്ടുകളിലൂടെ "എന്ന വിഷയത്തിൽ വായനശാല കേശവപിള്ള സ്മാരക പ്രഭാഷണപരമ്പര നടക്കും. നാളെ വൈകിട്ട് 4.30ന് വഞ്ചിയൂർ ഗ്രന്ഥശാലാ ഹാളിൽ മലയിൻകീഴ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.പി.ശ്രീകുമാർ മോഡറേറ്ററാകും.