
കല്ലറ: ശക്തമായ മഴയിൽ റോഡിന്റെ വശം ഇടിഞ്ഞ് വീണു.കല്ലറ - മുതുവിള റോഡിൽ തോട്ടുമുക്കിലെ റോഡിന്റെ വശമാണ് ഇടിഞ്ഞത്. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് റോഡ് ഇടിയുകയും കരാറുകാരൻ ഇടിഞ്ഞ ഭാഗം ശരിയാക്കുകയും ചെയ്തിരുന്നു. ഇവിടെ സൈഡ് വാൾ ഇല്ലാത്തതിനാൽ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഇടിയാൻ തുടങ്ങി. കഴിഞ്ഞ ദിവസത്തെ മഴയിൽ വലിയ തോതിൽ റോഡിന്റെ വശങ്ങൾ ഇടിയുകയായിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കെ.എസ്.ആർ.ടി ബസുകൾ ചെയിൻ സർവീസ് നടത്തുന്ന റോഡാണിത്.