നെടുമങ്ങാട്: കരിപ്പൂര് ഗവ.ഹൈസ്‌കൂൾ കെട്ടിടത്തിന്റെയും കിച്ചൺ കം സ്റ്റോറിന്റെയും ഉദ്‌ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സാധാരണക്കാരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.കിഫ്‌ബി-കില ഫണ്ടിൽ നിന്ന് 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമ്മിച്ചത്.പ്ലാൻ ഫണ്ടിൽ നിന്നുള്ള 8,58,976 രൂപയാണ് കിച്ചൺ കം സ്റ്റോറും നിർമ്മാണത്തിന് വിനിയോ​ഗിച്ചത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി,കില ചീഫ് മാനേജർ ആർ.മുരളി തുടങ്ങിയവർ പങ്കെടുത്തു.