cpija

മുടപുരം: നവകേരളത്തിനായി ഇടതുപക്ഷം എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ തുമ്പയിൽ ആരംഭിച്ചു. വി.ശശി എം.എൽ.എ ജാഥ ക്യാപ്ടൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമനയ്ക്ക് പാർട്ടി പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ എ.അഫ്‍സൽ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി നോയൽ ഫെർണാണ്ടസ്, പഞ്ചായത്ത് മെമ്പർ റെക്സിലിൻമേരി തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ക്യാപ്ടനും മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് ഡയറക്ടറും ജില്ലാ കമ്മിറ്റിയംഗം കവിത സന്തോഷ്,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു എന്നിവർ വൈസ് ക്യാപ്ടന്മാരും തോന്നയ്ക്കൽ രാജേന്ദ്രൻ,എം.അനിൽ,ടി.സുനിൽ,അഡ്വ.ഡി.അനിൽകുമാർ,എ.അഫ്‍സൽ,രാജശേഖരൻ നായർ എന്നിവർ ജാഥാംഗങ്ങളുമാണ്. ഇന്നലെ വൈകിട്ട് വാളക്കാട് സമാപിച്ച ജാഥ ഇന്ന് രാവിലെ 9ന് അയിലത്ത് നിന്നാരംഭിച്ച് വൈകിട്ട് കിഴുവിലം കാട്ടുമുറാക്കലിൽ സമാപിക്കും.