hi

വാമനപുരം: എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ മൂന്നാനക്കുഴി ശാഖാ ഗുരുദർശനം വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ വിതരണം വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര നിർവഹിച്ചു.കൺവീനർ എസ്.ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി,ഫെഡറൽ ബാങ്ക് മാനേജർ നവ്യാ തെരേസ പോൾ,അസിസ്റ്റന്റ് മാനേജർ അതുൽ,ഗുരുദർശനം വനിതാ സ്വയം സഹായ സംഘം കൺവീനർ ഷീബ,ജോയിന്റ് കൻവീനർ സുചിത്ര എന്നിവർ പങ്കെടുത്തു.