
കണിയാപുരം: കോട്ടുപ്പാ ഉറൂസിന് വെള്ളൂർ മുസ്ലിം ജമാഅത്തിൽ ഇന്നുമുതൽ തുടക്കം. ഇന്ന് രാവിലെ 9 മുതൽ ഇ.കെ ദാരിമി ഉസ്താദ് ആണ്ട് നേർച്ച, വൈകിട്ട് 3ന് ഘോഷയാത്ര. 7ന് ഉറൂസ് പതാക ഉയർത്തൽ, തുടർന്ന് 8 മുതൽ അഹമ്മദ് കബീർ ബാഖവി കാഞ്ഞാറിന്റെ പ്രഭാഷണം. നാളെ രാവിലെ 8 മുതൽ സി.എസ്.സി ക്യാമ്പ്, രാത്രി 8 മുതൽ അബൂറബീഅ് സ്വദഖത്തുള്ള ബാഖവിയുടെ പ്രഭാഷണം, 27ന് രാവിലെ 10മുതൽ സൗജന്യദന്ത പരിശോധന, രാത്രി 8ന് പ്രഭാഷണം:- ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, 28ന് രാത്രി 8 മുതൽ മദ്ഹിന്റെ രാവ് അബൂത്വാഹിർ ഹംദാനി നയിക്കുന്നു. 29ന് രാത്രി 8ന് മുസ്തഫ സഖാഫി തെന്നലയുടെ പ്രഭാഷണം.30ന് രാത്രി 8ന് ഇഷ്ഖേ മദീന ബുർദ മജ്‌ലിസ്, 31ന് രാത്രി 8 മുതൽ ശാദുലീ റാത്തീബ്. അവസാന ദിവസമായ നവംബർ 1ന് രാവിലെ 7 മുതൽ ആണ്ടുനേർച്ച. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ പരിപാടിക്ക് നേതൃത്വം നൽകും. സമാപന ദിവസം അന്നദാനം ഉണ്ടായിരിക്കും.