hi

കിളിമാനൂർ: നവകേരളത്തിനായി ഇടതുപക്ഷം എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി. പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന ജാഥാ പര്യടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എം.റൈസ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ.എസ്.രാഹുൽരാജ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ മണ്ഡലം സെക്രട്ടറി എ.എം.റാഫി,ഡയറക്ടർ ബി.എസ്.റജി,വൈസ് ക്യാപ്ടൻ എൽ.ആർ.ആരുൺ രാജ്,ജാഥാ അംഗം ജെ.സുരേഷ്,ജി.എൽ.അജീഷ്,അഡ്വ.സിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.ജാഥ ഇന്ന് കരവാരം പഞ്ചായത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കാരേറ്റ് ജംഗ്ഷനിൽ സമാപിക്കും.സമാപന യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്യും.