ppm-high-school-

കുന്നത്തുകാൽ: പാറശാല ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസിൽ കാരക്കോണം പി.പി.എം ഹൈസ്കൂളിന് ഓവറാൾ രണ്ടാം സ്ഥാനം.ചെറുവാരക്കോണം സാമുവൽ എൽ.എം.എസിൽ നടന്ന ശാസ്ത്രമേളയിൽ 44 പോയിന്റ് കരസ്ഥമാക്കിയാണ് പി.പി.എം ഹൈസ്കൂൾ ഓവറാൾ കരസ്ഥമാക്കിയത്.ശാസ്ത്ര,ഗണിത പ്രവൃത്തിപരിചയ,ഐ.ടി മേളകളിലും കാരക്കോണം പി.പി.എം ഹൈസ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.