r

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തകർത്ത് പെയ്ത തുലാവർഷത്തിന് ഇന്ന് ശക്തി കുറഞ്ഞേക്കും. എന്നാൽ അറബിക്കടലിൽ ന്യൂനമർദ്ദമുള്ളതിനാൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. 27വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്തേക്കും.