
കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കുളമുട്ടം ബോട്ട് ജെട്ടി നവീകരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്.അംബിക എം.എൽ.എ വാർത്താക്കുറുപ്പിൽ അറിയിച്ചു.സംസ്ഥാന ഇൻ ലാൻഡ് നാവിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.മൂങ്ങോട് കായലിലെ കുളമുട്ടത്ത് നിന്ന് വക്കം പണയിൽകടവ്,പുത്തൻകടവ് എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പാക്കേജ് പദ്ധതികൾ ആവിഷ്കരിച്ചത് നടപ്പിലാക്കുന്നതിന് ഈ ബോട്ട് ജെട്ടിയുടെ നവീകരണം ഏറെ സഹായകരമാകുമെന്ന് എം.എൽ.എ പറഞ്ഞു.