തിരുവനന്തപുരം: ആറ്റിങ്ങൽ ആർ.പങ്കജാക്ഷൻനായർ സ്മാരക അക്ഷരശ്രീ പുരസ്കാരത്തിന് അദ്ധ്യാപകരിൽ നിന്ന് കൃതികൾ ക്ഷണിച്ചു. 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതകളുടെ നാലു പകർപ്പുകൾ ദേവൻ പകൽക്കുറി, എ.ഇ.ആർ.എ-140, തിരുമല-പി.ഒ, തിരുവനന്തപുരം 695006 എന്ന വിലാസത്തിൽ നവംബർ 20നകം അയയ്ക്കണം.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി 7ന് തിരുവനന്തപുരത്ത് നടക്കുന്ന ആറ്രിങ്ങൽ ആർ.പങ്കജാക്ഷൻ നായർ അനുസ്മരണ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ജി.ജയപ്രകാശ് അറിയിച്ചു.