ddd

തിരുവനന്തപുരം: കണിയാപുരം എം.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഐക്യരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ് വിദ്യാ പണിക്കർ ഉദ്ഘാടനം ചെയ്തു.ചെമ്പഴന്തി എസ്.എൻ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അഭിലാഷ്.ടി മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് പ്രൊഫസർമാരായ മീര രാജ്,സമീറ,ഡോ.വിഷ്ണു,ഡോ.ടി.എൻ.ലേഖ,ഡോ.ആർച്ച,ലാലി തുടങ്ങിയവർ പങ്കെടുത്തു.വിവിധ പഠന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.കോളേജിലെ ഹ്യൂമൻ റൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.