hi

കല്ലറ:ജില്ലയിലെ ആദ്യ ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിനു പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു.ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം,ഗ്രീൻ ഇവന്റ് മാനേജ്മെന്റ് ഭാഗമായി സ്റ്റീൽ ഗ്ലാസ്, പ്ലേറ്റ് വാങ്ങി നൽകൽ,തുമ്പൂർ മൂഴി ജൈവ മാലിന്യ സംസ്കരണ കേന്ദ്രം,നവീകരിച്ച എം സി എഫ് എന്നിവയുടെ യും ഉദ്ഘാടനം പാങ്ങോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം.ഷാഫി നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിള അദ്ധ്യക്ഷത നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ എ.എം.റജീന സ്വാഗതം പറഞ്ഞു.സെക്രട്ടറി ബെൻസിലാൽ.കെ.ആർ നന്ദി പറഞ്ഞു.