
കാരേറ്റ്:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ വാർ ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓർഗാനിക് കമ്പോസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രഞ്ജിതം,ജി.ശാന്തകുമാരി ജി.രവീന്ദ്ര ഗോപാൽ,ടി.ആർ.ഷീലാ കുമാരി,എ.എസ്.ആശ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എൻ.ഹരികുമാർ,സൈറ എന്നിവർ പങ്കെടുത്തു.