1

തോന്നയ്ക്കൽ: തിരുവിതാംകൂർ സഹോദയ കോംപ്ലക്സിന്റെ യുവജനോത്സവമായ വർണോത്സവം 2025 തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്നു.മന്ത്രി അഡ്വ.ജി.ആർ അനിൽ പരിപാടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂ മൗണ്ട് ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ അഡ്വ.ഡോ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ സഹോദയ കോംപ്ലക്സ് സെക്രട്ടറി ബാലഗോപാൽ.എം, മാനേജ്മെന്റ് ട്രസ്റ്റി ഡോ.അനന്തു വിജയൻ,ബ്ലു മൗണ്ട് പ്രിൻസിപ്പൽ ഡെൽസി ജോസഫ്,വൈസ് പ്രിൻസിപ്പൽ ഷെറിൻ സാഹ്നി, ഫാദർ ജെറിൻ ജോൺ,പി.ടി.എ പ്രസിഡന്റ് വി.അനിൽകുമാർ,വൈസ് പ്രസിഡന്റ് സിമി സുരേഷ്,കോഓർഡിനേറ്റർ ചിന്നു തുടങ്ങിയവർ പങ്കെടുത്തു.