sn

തിരുവനന്തപുരം: പി.എം ശ്രീയുടെ ഭാഗമാകുക വഴി കേന്ദ്രസർക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി സ്‌കൂളുകളെ പിണറായി സർക്കാർ മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സി.പി.എം മന്ത്രിമാർ ധാരണാപത്രത്തെ കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയെന്നത് ഗതികേടാണ്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് സംസ്ഥാന താൽപ്പര്യത്തേക്കാൾ മുൻഗണന നൽകി. അതുകൊണ്ടാണ് കേരളവും അതീവ രഹസ്യമായി പി.എം ശ്രീയുടെ ഭാഗമായത്.