a

തിരുവനന്തപുരം: പി.എം- ഉഷ പദ്ധതിയിൽ നിന്ന് ഫണ്ട് വാങ്ങിയതിനുപിന്നാലെ മൂന്ന് സർവകലാശാലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളുടെ പേര് കേന്ദ്രനിർദ്ദേശപ്രകാരം മാറ്റി. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളാണ് മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്റർ എന്ന് പേരുമാറ്റിയത്. നേരത്തേ ഹ്യൂമൻ റിസോഴ്സ് ഡെവപല്മെന്റ് സെന്റർ (എച്ച്.ആർ.ഡി.സി) എന്നായിരുന്നു ഇതിന്റെ പേര്. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് 100 കോടി വീതം അടക്കം 405കോടിയുടെ സഹായമാണ് പി.എം ഉഷയിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ചത്.