
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം നവംബർ ഒന്നിന് ചേരാൻ വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. രണ്ടുമാസമായി സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ നിരവധി അക്കാഡമിക് വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ഹൈക്കോടതിയിൽ ഹർജിയുള്ളതിനാൽ സിൻഡിക്കേറ്റ് ചേരുന്നത് കോടതിയെ അറിയിച്ചു. യോഗ നടപടികൾ വീഡിയോയിൽ പകർത്തും. ഇതിനായി സിൻഡിക്കേറ്റ് മുറിയിൽ സിസിടിവി സജ്ജമാക്കും. ഭാരതാംബ ചിത്രവിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഇടത് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെടും. സസ്പെൻഷനിലായിരുന്നപ്പോൾ വിസിയുടെ വിലക്ക് ലംഘിച്ച് അനിൽകുമാർ തീരുമാനങ്ങളെടുത്തതിനെക്കുറിച്ച് പഠിച്ച ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടും സിൻഡിക്കേറ്റ് പരിഗണിക്കും.