s

തിരുവനന്തപുരം; ഇത്രയും കാലം എതിർത്തിരുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് മോദിയെ പ്രീതിപ്പെടുത്താനാണെന്ന് കോൺഗ്രസ് കാര്യോപദേശകസമിതി അംഗം വി.എസ്.ശിവകുമാർ പറഞ്ഞു.
ജില്ലയിൽ നിന്നുപുതിയതായി കെ.പി.സി.സി ഭാരവാഹികളായി നിയമിക്കപ്പെട്ടവർക്ക് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. പി.എസ്.ശ്രീകുമാർ, ലിനു കോണൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ദീപു കരുണാകരൻ അദ്ധ്യക്ഷനായി. എം.എ. വാഹിദ്, രമണി പി.നായർ, കെ.എസ്. ഗോപകുമാർ,ആർ. ലക്ഷ്മി, രാകേഷ് മോഹൻ,അഡ്വ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.