
തിരുവനന്തപുരം:കാലാവധി അവസാനിക്കുന്ന സർക്കാർ 'വിഷൻ 2031' എന്ന പേരിൽ 28 ന് കോട്ടയത്ത് സഹകരണവകുപ്പിനെ കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി, നിയമസഭാ തിരെഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നാടകമാണെന്ന് സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.ഈ പരിപാടിയിൽ നിന്നും സഹകരണവകുപ്പ് പിൻമാറണമെന്നും സഹകരണ വകുപ്പ് ഏതെങ്കിലും പാർട്ടിയുടെയും മുന്നണിയുടെയും ചട്ടുകമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.