
പാലോട്: നന്ദിയോട് ആലംപാറ ഗുരുനഗർ ശ്രീനാരായണ സ്വയം സഹായ സംഘം വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘം ഓഫീസ് ഹാളിൽ പ്രസിഡന്റ് രാജ്‌മോഹന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ ഉദ്ഘാടനം ചെയ്‌തു.
വാർഷിക റിപ്പോർട്ടും സ്വാഗതവും സെക്രട്ടറി കെ.രാജേന്ദ്രൻ അവതരിപ്പിച്ചു. നന്ദിയോട് പഞ്ചായത്ത് വാർഡ് അംഗം രാജേഷ്, ഭാരവാഹികളായ കെ.എം.ഷിബു,കെ.കെ.രാജേേന്ദ്രൻ,പി.എസ്.സോണി,അനുരാജ്,സുനിൽകുമാർ,ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നാല് മത്സരങ്ങളിൽ നാല് ഫസ്റ്റും എ ഗ്രേഡും നേടിയ ദേവയാനിയെ ചടങ്ങിൽ അനുമോദിച്ചു.