കല്ലമ്പലം: യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള സ്നേഹപ്പൊതി പദ്ധതിയിൽ അയ്യായിരത്തോളം പൊതിച്ചോറും കുടിവെള്ളവും ലഭ്യമാക്കി. ഭക്ഷണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് നിർവഹിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് വെട്ടിയറ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അസ്‌ഹർ കെട്ടിടംമുക്ക്, അഡ്വ.ജിഹാദ് കല്ലമ്പലം,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജ്യോതിലാൽ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എസ്.അരുൺ,ഷെറിൽ കെട്ടിടംമുക്ക്,റിയാസ്,മുഹമ്മദ് ഇർഷാദ്,സന്ധ്യ.എസ്,സജിൻ,റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.