
കിളിമാനൂർ: ആരൂർ ഗവ. എൽ.പി.എസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. 10 ലക്ഷം രൂപ വിനിയോഗിച്ച് പ്രീ-പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതി, 20 ലക്ഷം രൂപ വിനിയോഗിച്ച് ഒരുക്കിയ രണ്ട് ക്ലാസ് മുറികളുടെയും ഉദ്‌ഘാടനം എന്നിവ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.
കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രഥമ അദ്ധ്യാപിക അമരിനാഥ്.ആർ.ജി സ്വാഗതം പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി മുഖ്യപ്രഭാഷണവും എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ബി.നജീബ് പദ്ധതി വിശദീകരണവും നടത്തി.
ജില്ലാപഞ്ചായത്ത് അംഗം ടി.ബേബിസുധ, കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കൊട്ടറ മോഹൻകുമാർ, വി.ഉഷാകുമാരി, എം.ജയകാന്ത്, വാർഡ് മെമ്പർമാരായ എ.മുരളീധരൻ, ജി.ബിന്ദു,ഡി.പി.ഒ ബിന്ദു ജോൺസ്, ബി.പി.സി നവാസ്.കെ, അസിസ്റ്റന്റ് എൻജിനീയർ അനീഷ, ബി.ആർ.സി പരിശീലകരായ ഷീബ.കെ, ദിവ്യദാസ്.ഡി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രേമചന്ദ്രബാബു.എം.എസ്, സെക്രട്ടറി ജിബിൻ.ബി.എസ്.നായർ, എസ്.എസ്.ജി അംഗം ശശിധരൻ നായർ,എസ്.എം.സി ചെയർമാൻ ജി.ശാലു തുടങ്ങിയവർ സംസാരിച്ചു.
പ്രീ പ്രൈമറി അദ്ധ്യാപിക ജിൻസി.സി നന്ദി പറഞ്ഞു.