
മുടപുരം: എൽ.ഡി.എഫ് അഴൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ ഇന്ന് വൈകിട്ട് 5ന് പെരുങ്ങുഴി ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസം മാടൻവിള നിന്ന് ആരംഭിച്ച ജാഥ വി.ശശി എം.എൽ.എയാണ് ഉദ്‌ഘാടനം ചെയ്തത്.
അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ക്യാപ്ടനും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ വൈസ് ക്യാപ്ടനും സി.പി.എം ഏരിയ സെന്റർ അംഗം അഡ്വ.എൻ.സായികുമാർ മാനേജരും അഡ്വ.എം.റാഫി,ആർ.രഘുനാഥൻ നായർ,അജയൻ എം.എഫ്.എ.സി,കെ.പുഷ്‌കരൻ എന്നിവർ ജാഥാ അംഗങ്ങളുമാണ്.