
തിരുവനന്തപുരം: ബി.ഡി.ജെ.എസ് തിരുവനന്തപുരം സൗത്ത് ജില്ലാപ്രവർത്തകയോഗം സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പ്രസിഡന്റുമായ ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു.
സൗത്ത് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മലയിൻകീഴ് രാജേഷ്, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷാ ശിശുപാലൻ, ബി.ഡി.ജെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വീരണകാവ് സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഊരമ്പ് ജയൻ,ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ആർ.ഡി. ശിവാനന്ദൻ,മണ്ഡലം പ്രസിഡന്റുമാരായ വി.സുകുമാരൻ നായർ,എസ്.പി.പ്രവീൺ,ബി.ഡി.എം.എസ് ജില്ലാ നേതാക്കളായ ബിന്ദു സാമ്പൻ, പാറശാല അജിതകുമാരി,ബി.ഡി.ജെ.എസ് നേതാക്കളായ പരുത്തിപ്പള്ളി എം.എസ്. പ്രശാന്ത്, വീരണകാവ് സുധൻ, ഉത്തരംകോട് ആർ.ടി.തുളസീധരൻ,എസ്.ദിവാകരൻ,എം.എൻ.സജിത്ത്,പാറശാല,നെയ്യാറ്റിൻകര,കോവളം,കാട്ടാക്കട, അരുവിക്കര മണ്ഡലം കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനുള്ള മെമ്പർഷിപ്പ് വിതരണവും ഡി.പ്രേംരാജ് നിർവഹിച്ചു. മണ്ഡലം കൺവെൻഷനുകൾ നടത്താനും തീരുമാനിച്ചു.