graduvation-day

ആറ്റിങ്ങൽ: ഐ.എച്ച്.ആർ.ഡി ആറ്റിങ്ങൽ എൻജിനിയറിംഗ് കോളേജിൽ "ഗ്രാജുവേഷൻ ഡേ" സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകളും മെറിറ്റ് അവാർഡുകളും ഏറ്റുവാങ്ങി.

ചടങ്ങ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ന്യൂതന സാങ്കേതിക വിദ്യകൾ,എ.ഐ ഉൾപ്പടെയുള്ള സംരംഭകത്വം വളർത്തണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫ് പറഞ്ഞു.

വാർഡ് കൗൺസിലർ ശങ്കർ, എസ്.എ.പി ടെക്നോളജി ഡയറക്ടർ രഞ്ജിത്ത് ആർ തമ്പി, പി.ടി.എ വൈസ് പ്രസിഡന്റ് വിജുകുമാർ, വിവിധ ബ്രാഞ്ചിലെ ചടങ്ങ് അക്കാഡമിക് ഡീൻ,എച്ച്.ഒ.ഡി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.സുമ.എൽ.എസ് സ്വാഗതവും ഡോ.ജിഷാരാജ് നന്ദിയും പറഞ്ഞു.