
ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മംഗലപുരം മണ്ഡലം വാർഷിക സമ്മേളനം മംഗലപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.അശോകൻ ഉദ്ഘാടനം ചെയ്തു.
മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മൻസൂർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി പി അബ്ദുൽ അസീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു നിയോജകമണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ നായർ എം സെക്രട്ടറി രാജശേഖരൻ നായർ ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ബാബു നിയോജകമണ്ഡലം ട്രഷറർ ജോസഫ് സി , കെ മണികണ്ഠൻ നായർ, വസന്ത ടീച്ചർ, മോഹനൻ, ബാബു, ജോർജുകുട്ടി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ സ്വാഗതവും ലത്തിഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശ്രീകുമാർ ആർ (പ്രസിഡന്റ്),ഹുസൈൻ (സെക്രട്ടറി), കമാൽ പാഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.