hi

കിളിമാനൂർ: യോഗക്ഷേമസഭ കിളിമാനൂർ ഉപസഭയുടെ അർദ്ധ വാർഷിക പൊതുയോഗവും വിദ്യാ പുരസ്‌കാര വിതരണവും നടന്നു. കിളിമാനൂർ ഉപസഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങ് സംസ്ഥാന വനിതാ പ്രസിഡന്റ് മല്ലികാമഹേശ്വരര് ഉദ്ഘാടനം ചെയ്‌തു. ഉപസഭ പ്രസിഡന്റ് വി.പുരുഷോത്തമ ഭട്ടതിരി അദ്ധ്യക്ഷനായി. ഡയറക്ടറി പ്രകാശനം യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി എം.വി.സുബ്രഹ്‌മണ്യൻ നമ്പൂതിരി നിർവഹിച്ചു. വിശിഷ്‌ട വ്യക്തികളെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.വാസുദേവൻ നമ്പൂതിരി,രാമഭദ്രൻ പോറ്റി,വാമനൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.