
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നെൽകൃഷി വിളവെടുപ്പ് ഉത്സവം നടന്നു. പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ സ്മിത,ചെങ്കൽ കൃഷി ഓഫീസർ അനിൽ, നെയ്യാറ്റിൻക പൊലീസ് സബ് ഇൻസ്പെക്ടർ ജോയി ജോസഫ്, പി.ടി.എ പ്രസിഡന്റ്സുധീർ ചന്ദ്രബാബു, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ മുരുകൻ,വികസനകാര്യ ചെയർമാൻ മഹാദേവൻ സ്റ്റുഡന്റ് പൊലീസിന്റെ ചുമതലയുള്ള കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ഗോഡ്വിൻ,പ്രമിലകുമാരി, മുൻ ഹെഡ്മാസ്റ്റർ ശിവകുമാർ,അദ്ധ്യാപകരായ മാർക്കോസ്,പ്രിജി,ലിനിജാജാസ്മിൻ,കർഷകർ, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. 2019 മുതൽ കുട്ടികൾ ചെങ്കൽ കരിഏലായിൽ 50സെന്റ് സ്ഥലത്ത് നെൽകൃഷി ചെയ്തു വരികയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലെ പത്ത് ആപ്ത വാക്യങ്ങളിൽ ഒന്നായ പ്രകൃതിയില്ലാതെ മനുഷ്യനില്ല എന്ന ആശയം മുൻ നിറുത്തിയാണ് കേഡറ്റുകൾ കമ്മ്യൂണിറ്റി പ്രോജക്ടായി ചെയ്യുന്നത്. ഞാറ് നട്ട് 90ദിവസം കൊണ്ട് വിളവെടുക്കുന്ന ഉമ എന്ന നെൽവിത്തിനമാണ് സ്ഥിരമായി കൃഷി ചെയ്യുന്നത്.