anwarsha

വർക്കല: സുഹൃത്തുക്കൾക്കൊപ്പം കാപ്പിൽ കായലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടവ പാറയിൽ കളരിക്ഷേത്രത്തിന് സമീപം കൊച്ചാര കിഴക്കതിൽ വീട്ടിൽ അൻവർ ഷാ (42) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.കാപ്പിൽ പൊഴിയുടെ കിഴക്ക് ഭാഗത്ത് നിന്നും 100 മീറ്റർ മാറി കണ്ടൽക്കാടുകളുടെ ഭാഗത്തേക്ക് നീന്തിയ അൻവർ ഷാ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറഞ്ഞു. തുടർന്ന് ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തി.അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.