തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ രണ്ടാംഘട്ട സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. മസ്കറ്റിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറി എ. ജയതിലകും ഒപ്പമുണ്ടായിരുന്നു. ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തുമുള്ള പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. പി.എം ശ്രീ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്.