തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പി.ടി.പി നഗറിലെയും പാറമലയിലെയും ഭൂതല ജലസംഭരണികളുടെ ശുചീകരണവും വാൽവ് അറ്റകുറ്റപ്പണികളും നടത്തുന്നതിനാൽ തിരുമല,കരമന സെക്ഷനുകളുടെ പരിധിയിൽ നവംബർ 3 മുതൽ 4 വരെ ജലവിതരണം മുടങ്ങും.
പി.ടി.പി നഗർ,മരുതുംകുഴി,കാഞ്ഞിരംപാറ,പാങ്ങോട്,വട്ടിയൂർക്കാവ്,വാഴോട്ടുകോണം,മണ്ണറക്കോണം,മേലത്തുമേലെ,സി.പി.ടി, തൊഴുവൻകോട്,അറപ്പുര,കൊടുങ്ങാനൂർ,ഇലിപ്പോട്,കുണ്ടമൺകടവ്,കുലശേഖരം,തിരുമല,വലിയവിള,പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം,കുന്നപ്പുഴ,പൂജപ്പുര,പൈ റോഡ്,പ്രേംനഗർ,ശാസ്താനഗർ,കുഞ്ചാലുംമൂട്,മുടവൻമുഗൾ,കരമന,നെടുംകാട്, കാലടി,നീറമൺകര,മരുതൂർക്കടവ്,മേലാറന്നൂർ,കൈമനം,കിള്ളിപ്പാലം,സത്യൻ നഗർ,പ്ലാങ്കാലമുക്ക്,എസ്റ്റേറ്റ്,പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിലും പി.എച്ച് ഡിവിഷൻ നോർത്ത് പരിധിയിൽ ഉൾപ്പെട്ട കുന്നുകുഴി,കണ്ണമ്മൂല,പാളയം,നന്തൻകോട്,പട്ടം, ശാസ്തമംഗലം,വഴുതക്കാട്,തൈക്കാട്,വലിയശാല,തമ്പാനൂർ,പൈപ്പിൻമൂട്,വെള്ളയമ്പലം,ജവഹർ നഗർ,നന്ദൻകോട്, കവടിയാർ,മെഡിക്കൽ കോളേജ്,വഞ്ചിയൂർ,തമ്പാനൂർ,പാളയം,പേട്ട,ചാക്ക,പെരുന്താന്നി,വെട്ടുകാട്,ശംഖുംമുഖം എന്നീ പ്രദേശങ്ങളിലുമാണ് ജലവിതരണം തടസപ്പെടുക.
മൂന്നിന് പൂർണമായും 4ന് ഭാഗികമായും തടസമുണ്ടാകും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.