തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരിക വേദി പ്രവർത്തകരും പ്രമുഖരും ഇന്ന് രാവിലെ 9ന് വെള്ളയമ്പലത്തെ വയലാർ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയകുമാർ,സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ,ഗാനരചയിതാവ് ആർ.കെ.ദാമോധരൻ,പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ,വയലാർ രാമവർമ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹൻ,സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,സതി തമ്പി,ജി.വിജയകുമാർ,ജയശീ ഗോപാലകൃഷ്ണൻ,ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ സംബന്ധിക്കും.
വൈകിട്ട് 6ന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നടക്കുന്ന ദശദിന വയലാർ സാംസ്‌കാരികോത്സവ സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വിദ്യാധരൻ മാസ്റ്റർ,ആർ.കെ.ദാമോദരൻ,രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ മന്ത്രി ജി.ആർ.അനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് രാകേഷ് ബ്രഹ്മാനന്ദൻ,ജോസ് സാഗർ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറും.