
കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഊളൻകുന്നിൽ നിർമ്മിച്ച വഞ്ചിയൂർ അങ്കണവാടി പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, ബ്ലോക്ക്പഞ്ചായത്തംഗം കവിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര സുദർശനൻ,പഞ്ചായത്തംഗങ്ങളായ ലതിക.പി.നായർ,ലോകേഷ്,ഉല്ലാസ് കുമാർ, എം.കെ,ജ്യോതി,ഐ.സി.ഡി.എസ് സൂപ്പർവൈസർ സബുന്നീസ,എ.ഇ ദീപിക,ബേബി തുടങ്ങിയവർ പങ്കെടുത്തു. ഭൂമി ദാനം ചെയ്ത അംബികയെ ആദരിച്ചു.