priyadesan

ആറ്റിങ്ങൽ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജി.പ്രിയദർശനന് വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്റർ ഏർപ്പെടുത്തിയ 2025ലെ വക്കം മൗലവി സ്‌മാരക പുരസ്‌കാരം. മാദ്ധ്യമ രംഗത്തെ മികച്ച സേവനത്തിനും പത്രസ്വാതന്ത്ര്യത്തിനായുള്ള പ്രിയദർശനന്റെ മികച്ച സംഭാവനകളെയും പരിഗണിച്ചാണ് പുരസ്‌കാരം. 1992 മുതൽ 1995 വരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. ഡിസംബറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.