തിരുവനന്തപുരം:പാട്ടിന്റെ കൂട്ടുകാർ ചാരിറ്റി മ്യൂസിക് ക്ളബും വനിത സമിതി വാനമ്പാടിയും സംയുക്തമായി സെക്രട്ടേറിയറ്റിൽ എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ഐക്യ കേരള രൂപീകരണത്തിന്റെ വാർഷികഘോഷം സംഘടിപ്പിക്കും.ആയിരം പേർക്ക് പായസ വിതരണം,വൃക്ഷതൈ വിതരണം എന്നിവ ഉണ്ടാകുമെന്ന് വാർത്ത സമ്മേളനത്തിൽ രക്ഷാധികാരി ഡോ.ബി.വേണുഗോപാലൻനായർ അറിയിച്ചു.