
തിരുവനന്തപുരം: കരകൗശല വികസന കമ്മീഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്ളാമൂട്ടുകടയും സംയുക്തമായി ചേർന്ന് അനന്തപുരി ക്രാഫ്റ്റ് മേള സംഘടിപ്പിക്കും.29 മുതൽ 7വരെ കിഴക്കേകോട്ട നായനാർ പാർക്കിൽ വിപണനമേള നടക്കും. ഹാൻഡ് എംബ്രോയ്ഡറി സാരികൾ,ചൂരൽ,മുള,തടി,മിഥില പെയിന്റിംഗ്,ടെറാക്കോട്ട, ജുവല്ലറി,ലെതർ, തഴ, കാർപെറ്റ്,ഹാൻഡ്ലൂംതുണികൾ,ഡ്രൈഫ്ളവർ ടൈ ആൻഡ് ഡൈ,ഹാൻഡ് പ്രിന്റഡ് തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ രാവിലെ 10 മുതൽ 8 വരെ പ്രദർശിപ്പിക്കും.