d

തിരുവനന്തപുരം:ജേർണലിസ്റ്റ് മീഡിയ ക്ലബ് വാർഷികാഘോഷം നാളെ വൈകിട്ട് 3ന് കേസരി സ്മാരക ട്രസ്റ്റ് ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കവിയും എഴുത്തുകാരനുമായ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ടി.പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തും.പ്രസിഡന്റ് ബറ്റ്സി എഡിസൺ അദ്ധ്യക്ഷത വഹിക്കും ക്രൈം അഡ്മിൻ എസ്.പി എം.കെ.സുൾഫിക്കർ,ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അനിൽ കുമാർ, അഡ്വ.ബിന്ദുകൃഷ്ണ,ചലച്ചിത്ര നടൻ പൂജപ്പുര രാധാകൃഷ്ണൻ,കെ.പി.എ.സി.ലീലകൃഷ്ണൻ,സ്വദേശാഭിമാനി കൾച്ചറൽ സെന്റർ ചെയർമാൻ അഡ്വ.ഇരുമ്പിൽ വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.