
കാട്ടാക്കട:നവകേരളത്തിനായി ഇടതുപക്ഷം എന്ന മുദ്രാവാക്യവുമായി സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ സമാപിച്ചു. മംഗലയ്ക്കലിൽ നടന്ന സമാപന യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.അരുൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആമച്ചൽ ലോക്കൽ സെക്രട്ടറി ചന്ദ്രദാസ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ,ജാഥാ ഡയറക്ടർറും മണ്ഡലം സെക്രട്ടറിയുമായ എസ്.ചന്ദ്രബാബു,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മുതിയാവിള സുരേഷ്,ജില്ലാ കൗൺസിൽ അംഗം കെ.രാകേഷ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വിളപ്പിൽ സതിഷ്,മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.അഭിലാഷ്,ആൽബർട്ട്,അസിസ്റ്റന്റ് സെക്രട്ടറി ഡി.ഷാജി എന്നിവർ സംസാരിച്ചു. ഇക്കഴിഞ്ഞ 25,26 തീയതികളിൽ നടന്ന വാഹനജാഥയ്ക്ക് കട്ടാക്കട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങളാണ് ലഭിച്ചത്.