
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത താരങ്ങൾക്ക് സംഗീത വിരുന്നൊരുക്കി നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. അക്കോമഡേഷൻ സെന്ററായി പ്രവർത്തിക്കുന്ന സ്കൂളിലെത്തിയ താരങ്ങളുടെ മത്സരപ്പിരിമുറുക്കം കുറയ്ക്കാനും മാനസിക ഉല്ലാസത്തിനുമാണിത്. സ്‌കൂൾ മാനേജർ ശ്രീകല,മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ,പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.