chenkal-ayurveda-dispensa

പാറശാല:ചെങ്കൽ ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ നാഷണൽ ആയുഷ് മിഷനിൽ നിന്നും ലഭിച്ച 30ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒ.പി ലെവൽ ട്രീറ്റ്മെന്റ് കെട്ടിടം മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ കെട്ടിടത്തിന്റെ നാടമുറിക്കൽ കർമ്മം നിർവഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മിനി എസ്.പൈ,നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഗായത്രി ആർ.എസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യ സെൽവിസ്റ്റർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാൽ രവി, വാർഡ് മെമ്പർ നിഷ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ റസാലം,ജോണി,ജെന്നർ,ശ്യാം,എച്ച്.എം.സി അംഗം മോഹനകുമാർ, നാഷണൽ ആയുഷ് മിഷൻ കൺസൾട്ടന്റ് എൻജിനിയർ അക്ഷയ് എസ്.വിശ്വം എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.ഹാരജ എസ്.ആർ.നന്ദി പറഞ്ഞു.ജനറൽ ഒ.പി സേവനങ്ങൾക്ക് പുറമെ സൗജന്യ യോഗ പരിശീലനം,ഹർഷം മാനസിക ആരോഗ്യ പദ്ധതി, പാലിയേറ്റീവ് പരിചരണം തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളുമുണ്ട്. ശുചിത്വം കണക്കിലെടുത്ത് എൻ.എ.ബി.എച്ച് അക്രെഡിറ്റേഷൻ, കായകല്പ് പുരസ്കാരം എന്നീ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.