വർക്കല:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് നഗരസഭ ടൗൺ ഹാളിൽ തൊഴിൽമേളയും വിവിധ പദ്ധതികളുടെ ഉദഘാടനവും അഡ്വ.വി.ജോയി എം.എൽ.എ നിർവ്വഹിക്കും..നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും.ബാങ്കിംഗ്,ഇൻഷ്വറൻസ്,ആരോഗ്യം,ഐ.ടി,ഹൗസ് കീപ്പിംഗ്,ഹോട്ടൽ മാനേജ്‌മന്റ് തുടങ്ങിയ വിവിധ മേഖലകളിലായി പത്താം ക്ലാസ് മുതൽ പ്രൊഫഷണൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.