
തിരുവനന്തപുരം: ഹൈക്കമാന്റ് നിർദ്ദേശിച്ചതനുസരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ ഡൽഹിയിലെത്തി. ശേഷിക്കുന്ന കെ.പി.സി.സി ഭാരവാഹി പുനഃസംഘടന, ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം എന്നിവ ചർച്ച ചെയ്യാനാണ് വിളിപ്പിച്ചിട്ടുള്ളതെന്നറിയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ചർച്ച ചെയ്യും. കെ.പി.സി.സി സെക്രട്ടറിമാരുടെ 100 അംഗ പട്ടിക തയ്യാറാക്കിയെങ്കിലും ഡി.സി.സി അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ തീരുമാനത്തിലെത്താനായില്ല. ചില ജില്ലകളിലെ ഡി.സി.സി അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാക്കൾ ഉന്നയിച്ച തർക്കമാണ് തടസമായത്.