yathrayayapp

കുന്നത്തുകാൽ: വിഷബാധയിൽ നിന്ന് മുക്തിനേടിയ ആറംഗകുടുംബത്തിന് ഊഷ്മളമായ യാത്രഅയപ്പ് നൽകി ഡോക്ടർമാർ. ആദിവാസി മേഖലയിൽ കാട്ടുകുമിൾ കഴിച്ച് വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ വെള്ളറട അമ്പൂരി കാരിക്കുഴി വീട്ടിൽ മോഹനൻകാണി (65),ഭാര്യ സാവിത്രി (60),മകൻ അരുൺ (39),മരുമകൾ സുമം (33), പേരക്കുട്ടികളായ അനശ്വര (14),അഭിഷേക്(10) എന്നിവർക്കാണ് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെനറ്റ് അബ്രഹാമും മെഡിക്കൽ സൂപ്രണ്ട് ഡോ.ബാബുരാജും ചികിത്സാസംഘത്തിലെ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് യാത്രഅയപ്പ് നൽകിയത്. കഴിഞ്ഞ 16ന് ഉച്ചയോടെയാണ് ആറുപേരെയും അത്യാസന്നനിലയിൽ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.